Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Connaught Place

കൊ​ണാ​ട്ട് പ്ലേ​സി​ലെ പ്ര​തി​ഷേ​ധം ത​ട​യി​ല്ല; പൊ​ലി​സി​ന് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി‌

ന്യൂ​ഡ​ൽ​ഹി:  കൊ​ണാ​ട്ട് പ്ലേ​സ് സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ16​ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജി​ത് ദി​പ്കെ​യും പ്ര​വ​ർ​ത്ത​ക​രും ന​ട​ത്താ​നി​രി​ക്കു​ന്ന പ്ര​തി​ഷേ​ധം ത​ട​യാ​ൻ വി​സ​മ്മ​തി​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. അ​തേ​സ​മ​യം പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് ന​ൽ​കി​യ ഉ​റ​പ്പ് കോ​ട​തി ഉ​ത്ത​ര​വി​ൽ രേ​ഖ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലി​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണാ​ട്ട് പ്ലേ​സി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​നി​ൽ കു​മാ​ർ ഗു​പ്ത സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഉ​ത്സ​വ​കാ​ല​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ക​ട​യ​ട​പ്പു​ക​ളും വ്യാ​പാ​ര​ത്തെ ബാ​ധി​ക്കും. ഇ​ത് വ്യാ​പാ​രി​ക​ൾ​ക്കും തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കും സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. 

കൊ​ണാ​ട്ട് പ്ലേ​സ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​മ​ല്ല. സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ചു. ദ​സ​റ വാ​രാ​ന്ത്യ​മാ​യ​തി​നാ​ൽ പ്ര​തി​ഷേ​ധം ത​ട​യ​ണ​മെ​ന്നും ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. 

ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ൻ വ​സു​ദേ​വ് സാം​ബ്രെ, ജ​സ്റ്റീ​സ് സ​ഞ്ജ​യ് ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.  പ്ര​തി​ഷേ​ധം ത​ട​യാ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ന്റെ അ​ഭി​ഭാ​ഷ​ക​ൻ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​ർ​ബ​ന്ധം പി​ടി​ക്ക​രു​ത് ഞ​ങ്ങ​ൾ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ന​വം​ബ​ർ മൂ​ന്നി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up